താന്‍ നിരപരാധിയെന്ന്‍ ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്

കൊച്ചി: നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമെന്നും ബിഷപ്പ് പറഞ്ഞു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. പതിനൊന്നു മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായത്. കോട്ടയം എസ്. പി. ഹരിശങ്കറും ഡിവൈഎസ്പി കെ സുഭാഷുമാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിംഗ് സംവിധാനങ്ങളുമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് […]

ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി; ചോദ്യം ചെയ്യലില്‍ മുഖഭാവങ്ങളും ശരീര ചലനങ്ങളും നിരീക്ഷിക്കും

കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘ തലവന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തില്‍ രണ്ട് സംഘമായാകും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.  ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലാണ് സജ്ജീകരിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ […]

ജലന്ധര്‍ ബിഷപ്പിനെ ഇന്ന്‍ ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. ഐജി ഉള്‍പ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഹൈടെക് മുറിയിലാകും ചോദ്യംചെയ്യല്‍ നടക്കുക. ഇന്നലെ രാത്രിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. കൂടാതെ, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം […]

ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി. സര്‍ക്കാരിന്‍റെ അഭിപ്രായം അറിഞ്ഞശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രേ രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാണ് ബിഷപ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യ​ക്തി വി​രോ​ധം​ മൂ​ല​മാ​ണു ക​ന്യാ​സ്ത്രീ ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ബി​ഷ​പ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടിയിട്ടുണ്ട്.

കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയെന്ന് ബിഷപ്പിന്‍റെ ആരോപണം

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നു. കന്യാസ്ത്രീക്ക് വ്യക്തിവിരോധമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും പരാമര്‍ശമുണ്ട്. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും ആരോപണമുണ്ട്. കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നു. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ഹര്‍ജിക്കൊപ്പം കന്യാസ്ത്രീക്ക് എതിരായ പരാതികളും ഹാജരാക്കും.

ബിഷപ്പിനെതിരെയുള്ള പീഡനപരാതി; വത്തിക്കാന്‍ ഇടപെടുന്നു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാനും രംഗത്ത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. സിബിസിഐ പ്രസിഡന്‍റ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ […]

ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചതായി പോലീസ്

കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. ബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി. ബിഷപ്പിന്‍റെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, പീഡനം നടന്ന സമയത്ത് ജലന്ധര്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനിയില്ല. പുതിയ മൊബൈല്‍ വാങ്ങിച്ചപ്പോള്‍ പഴയത് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. നേരത്തെ […]

ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴിയിലെ വൈരുദ്ധ്യം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13 നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്‍റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം, അതിനുള്ള […]

രാജി വയ്ക്കാന്‍ തയ്യാറായിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ്

കോട്ടയം: പരാതി വന്നയുടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സഹ വൈദികര്‍ വിലക്കിയതിനാലാണ് രാജിയില്‍ നിന്ന് പിന്മാറിയതെന്നും അഭിമുഖത്തില്‍ ബിഷപ്പ് വ്യക്തമാക്കുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധര്‍ രൂപത രംഗത്ത് എത്തിയിട്ടുണ്ട് . കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്.   ജലന്ധര്‍ രൂപതയേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള […]

‘വായ് മൂടെടാ പിസി’ ക്യാമ്പയിനിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നു: പാര്‍വതി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. വായ് മൂടെടാ പി സി കാമ്പയിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. പി സി ജോര്‍ജിന്‍റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി പറഞ്ഞു. […]