ഒരു വര്‍ഷത്തിനകം പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകാന്‍ ഒരുങ്ങി എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് എസ്ബിഐ ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് പിന്തുണയായി 2022ല്‍ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തവുമാക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണ് ഈ പ്രധാന ദൗത്യമെന്ന് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. അടുത്ത 12 മാസം എസ്ബിഐ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് മുക്തമാകും. എല്ലാ ഓഫീസുകളിലെയും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്കു […]

സ്വര്‍ണ വിലയില്‍ 80 രൂപയുടെ കുറവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 320 രൂപയുടെ വന്‍ വര്‍ധനയുണ്ടായ ശേഷമാണ് ഇന്ന് വില അല്പം താഴ്ന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയിരുന്നു. പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​നവ്

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​ന. പ​വ​ന് 320 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​ച്ചു 23,200 രൂ​പ​യി​ലെ​ത്തി. ഈ ​വ​ര്‍​ഷ​ത്തെ മൂ​ന്നാ​മ​ത്തെ കൂ​ടി​യ​വി​ല​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 40 വ​ര്‍​ധി​ച്ച്‌ 2,900 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​മെ​യ് മാ​സം 18 ന് ​ആ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ലെ​ത്തി​യ​ത്. അ​ന്ന് പ​വ​ന് 23,400 രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു.

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി:സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 22,960 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി :സ്വര്‍ണ വില വീണ്ടും കൂടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22. 960 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2, 870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ആരാധകരുടെ മഞ്ഞപ്പട കോടികളുടെ നഷ്ടത്തിലെന്ന്‍ റിപ്പോര്‍ട്ട്

ഐഎസ്എല്‍ പോരാട്ട ക്ലബുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മഞ്ഞപ്പട. അഞ്ചാം സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴിസിന്‍റെ ഓഹരികള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഐഎസ്എല്‍ ടീമുകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ആരാധക ഹൃദയം കീഴടക്കിയ മഞ്ഞപ്പടയ്ക്ക് ഏറെ സ്‌പോണ്‍സര്‍മാരുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ലാഭത്തിലല്ല എന്നതാണ് വസ്തുത. ലാഭം ഉണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ നാല് സീസണുകളിലായി കോടികളുടെ നഷ്ടമാണ് ടീമിന് ഉണ്ടായിരിക്കുന്നത്. 33 കോടിയായിരുന്നു ആദ്യ സീസണില്‍ മഞ്ഞപ്പടയുടെ നഷ്ടം. […]

സ്വര്‍ണ്ണവില 160 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.  22, 840രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2855 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്തംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

സ്വര്‍ണ്ണവില കുതിച്ചു തന്നെ…

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 22,680 രൂപയാണ് നിരക്ക്. ഗ്രാമിന്‍റെ മുകളില്‍ 20 രൂപയാണ് വിലയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. കര്‍ക്കിടക മാസം എത്തിയതോടെ കല്യാണങ്ങള്‍ കുറഞ്ഞതും പ്രളയവും വിപണിയെ ബാധിച്ചെന്ന് വ്യപാരികള്‍ പറയുന്നു. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന വില. 2018-ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ആഗസ്റ്റ് […]

ചൂടില്‍ നിന്ന് രക്ഷനേടാന്‍ എസി ഹെല്‍മറ്റുകള്‍ വിപണിയില്‍

ഹെല്‍മെറ്റുകള്‍ ധരിക്കാതിരിക്കാന്‍ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാന്‍ കഴിയുന്നില്ല, ചെവി കേള്‍ക്കാന്‍ കഴിയുന്നില്ല അങ്ങനെ കാരണങ്ങള്‍ പലതാണ്. ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ ചൂട് തോന്നുന്നവര്‍ക്ക് ആശ്വാസവുമായി ഫെഹര്‍ കമ്ബനി. ഇത്തരക്കാര്‍ക്കായി എയര്‍ കണ്ടീഷന്‍ ഹെല്‍മെറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഫെഹര്‍ കമ്പനി. തെര്‍മോ ഇലക്‌ട്രിക്ക് സാങ്കേതിക വിദ്യയിലാണ് ഹെല്‍മെറ്റുകളുടെ പ്രവര്‍ത്തനം. എസിക്ക് വേണ്ടി ഫെരാരി, റോള്‍സ് റോയ്സ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ. സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികര്‍ക്കുള്ള എസി ഹെല്‍മെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്. […]

സ്വര്‍ണ വിലയില്‍ 80 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും […]