പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബി ഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്‍റിംങ്ങ് റേറ്റില്‍ 0.2 ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നു വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി ഉയരും. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകളും പുതുക്കിയിരുന്നു. മാര്‍ച്ചില്‍ രണ്ടുവര്‍ഷ കാലാവധിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്നു. രണ്ടു […]

ആറുദിവസം ബാങ്കുകള്‍ തുറക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുംബൈ: അടുത്ത മാസം ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്‍റ് അശ്വനി റാണ പറഞ്ഞു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂട്ട അവധി എടുക്കുന്നത്. എന്നാല്‍ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഈ […]

സെപ്റ്റംബര്‍ 1 മുതല്‍ 5വരെ തുടര്‍ച്ചയായ ബാങ്ക് അവധി

കൊച്ചി: സെപ്റ്റംബര്‍ ഒന്നു മതല്‍ അഞ്ചു വരെ രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയെന്ന് റിപ്പോര്‍ട്ട്. എ.ടി.എം ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും പണത്തിന് ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ചയാണ്. ചില സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധിയാണ്. കേരളത്തില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി. സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ചയാണ്. തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. സെപ്റ്റംബര്‍ നാല് , അഞ്ച് തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുളള 6,7 തീയതികള്‍ക്ക് ശേഷം 8,9 ദിവസങ്ങളില്‍ […]

99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി അസാധുവാക്കിയ 500,​ 1000 രൂപ നോട്ടുകളില്‍ ​ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. 10,​720 കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ല. തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് […]

ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് ചൈനയിലല്ല ; ആരോപണങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്തകളെ തള്ളി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫെയ്സ്. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരും ആര്‍ബിഐയുടെ കറന്‍സി പ്രസുകളുമാണെന്ന് സാമ്പത്തികകാര്യ മന്ത്രാലയം സെക്രട്ടറി സുബാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള കരാര്‍ ചൈനയിലെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പ്പറേഷനാണെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ […]

തിരിച്ചു വരവ് ഗംഭീരമാക്കി അറ്റ്ലസ് രാമചന്ദ്രന്‍; നേട്ടത്തിന് പിന്നില്‍ വിശ്വസ്തതയുടെ പ്രതിഫലനം

ഏറെ നാളത്തെ ജയില്‍ വാസത്തിന് ശേഷം വീണ്ടും വ്യവസായത്തിലേക്ക് ഇറങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്നു അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം. എന്നാല്‍ ഇപ്പോള്‍ 286 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കമ്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. അടുത്ത മാസം 19ന് അറ്റ്‌ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ […]

4 ദിവസത്തെ ഫ്രീഡം സെയിലുമായി ആമസോണ്‍

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നാലു ദിവസത്തെ ഫ്രീഡം സെയില്‍ ഒരുക്കുന്നു. ഓഗസ്റ്റ് ഒമ്പതു മുതല്‍ 12ന് അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുന്നത്. നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫ്രീഡം സെയിലില്‍ ലഭ്യമാകും. മൊബൈല്‍ ഫോണുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് […]

സ്വര്‍ണവിലയില്‍ നേരിയ മാറ്റം

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. 22,000 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയായി. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്നലെ പവന് 22,360 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസമായി പവന്റെ […]

റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 69.13 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളര്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഒട്ടുമിക്ക ഏഷ്യന്‍ കറന്‍സികളുടെയും വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. ചൈനീസ് കറന്‍സിയായ യുവാന്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.