ഹെല്‍മെറ്റുകള്‍ ധരിക്കാതിരിക്കാന്‍ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാന്‍ കഴിയുന്നില്ല, ചെവി കേള്‍ക്കാന്‍ കഴിയുന്നില്ല അങ്ങനെ കാരണങ്ങള്‍ പലതാണ്. ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ ചൂട് തോന്നുന്നവര്‍ക്ക് ആശ്വാസവുമായി ഫെഹര്‍ കമ്ബനി.
ഇത്തരക്കാര്‍ക്കായി എയര്‍ കണ്ടീഷന്‍ ഹെല്‍മെറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഫെഹര്‍ കമ്പനി. തെര്‍മോ ഇലക്ട്രിക്ക് സാങ്കേതിക വിദ്യയിലാണ് ഹെല്‍മെറ്റുകളുടെ പ്രവര്‍ത്തനം. എസിക്ക് വേണ്ടി ഫെരാരി, റോള്‍സ് റോയ്സ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ. സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികര്‍ക്കുള്ള എസി ഹെല്‍മെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്.
ഹെല്‍മെറ്റിന് പിറകില്‍ ഘടിപ്പിക്കുന്ന തെര്‍മോ ഇലക്ട്രിക്ക് പമ്പാണ് തണുപ്പ് നല്‍കുന്നത്. ഈ യൂണിറ്റ് ബൈക്കുമായി ഘടിപ്പിക്കും,അതുവഴി ചാര്‍ജ്ജിംഗും നടക്കും. 40,000 രൂപ മുതലാണ് ഹെല്‍മെറ്റുകളുടെ വില ആരംഭിക്കുന്നത്. മുമ്പും ഇത്തരം എ സി ഹെല്‍മെറ്റുകള്‍ വിപണിയില്‍ എത്തിയിരുന്നെങ്കിലും തുടര്‍ച്ചയായി വെള്ളം ഒഴിക്കേണ്ടതും ചാര്‍ജ് ചെയ്യേണ്ടതുമായ അവസ്ഥ വന്നതോടെ അവയുടെ വിപണിമൂല്യം ഇല്ലാതെയായി.

