ഹെല്‍മെറ്റുകള്‍ ധരിക്കാതിരിക്കാന്‍ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാന്‍ കഴിയുന്നില്ല, ചെവി കേള്‍ക്കാന്‍ കഴിയുന്നില്ല അങ്ങനെ കാരണങ്ങള്‍ പലതാണ്. ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ ചൂട് തോന്നുന്നവര്‍ക്ക് ആശ്വാസവുമായി ഫെഹര്‍ കമ്ബനി. ഇത്തരക്കാര്‍ക്കായി എയര്‍ കണ്ടീഷന്‍ ഹെല്‍മെറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഫെഹര്‍ കമ്പനി. തെര്‍മോ ഇലക്‌ട്രിക്ക് സാങ്കേതിക വിദ്യയിലാണ് ഹെല്‍മെറ്റുകളുടെ പ്രവര്‍ത്തനം. എസിക്ക് വേണ്ടി ഫെരാരി, റോള്‍സ് റോയ്സ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ. സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികര്‍ക്കുള്ള എസി ഹെല്‍മെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്. […]

