എ​സ്ബി​ഐ സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. 0.05-0.10 നും ​ഇ​ട​യി​ലാ​ണ് പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍​ക്കാ​ണ് പ​ലി​ശ വ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബുധ​നാ​ഴ്ച മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്നു. ഒ​രു വ​ര്‍​ഷം മു​ത​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​രം നി​ക്ഷേ​പ​ത്തി​ന് 6.8 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കും. നേ​ര​ത്തെ ഇ​ത് 6.7 ശ​ത​മാ​ന​മാ​യി​രു​ന്നു. ഒ​ന്നു മു​ത​ല്‍ ര​ണ്ടു വ​രെ കാ​ലാ​വ​ധി​യു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ […]

സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്

കൊച്ചി: വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 30 രൂപയുടെ വര്‍ദ്ധനവ്‌  രേഖപ്പെടുത്തി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം 28,700ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 30,380 രൂപയാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഡിസംബർ 1 മുതൽ എസ്ബിഐ ഇന്‍റർനെറ്റ് സേവനം തടസ്സപ്പെടും

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതൽ നിർത്തലാക്കുമെന്ന് എസ്.ബി.ഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബർ 30ന് മുൻപ് അക്കൗണ്ടുള്ള ബ്രാഞ്ചിൽ ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകണം. എന്നാൽ മൊബൈൽ നമ്പർ നൽകാത്തവർക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങൾ ഒന്നും തടസ്സപ്പെടില്ല. അക്കൗണ്ടും എടിഎം കാർഡുമൊക്കെ തടസ്സമൊന്നുമില്ലാതെ ഉപയോഗിക്കാനാവും.

സ്വര്‍ണ്ണവിലയില്‍ 120 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്ന ശേഷമാണ് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്

പഴയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മാറി നല്‍കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം

മുംബൈ: കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സംവിധാനത്തോടുകൂടിയ നവീന കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. അതേസമയം ഡിസംബര്‍ 31 വരെ മാത്രമെ പഴയകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റൂ. ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇത് തടയുന്നതിനു വേണ്ടി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. കൂടാതെ […]

സ്വര്‍ണ്ണവില; 210 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞു.ദീപാവലി വ്യാപാരത്തിലാണ് സ്വര്‍ണത്തിന്റെ പ്രഭ മങ്ങിയത്. ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിലാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായിരിക്കുന്നു. എന്നാല്‍ സ്വര്‍ണത്തിനു പിന്നാലെ വെള്ളിയ്ക്കും വില ഇടിഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 39,000 രൂപയായി മാറിയിട്ടുണ്ട്. 99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഡല്‍ഹിയില്‍ പത്തുഗ്രാമിന് 32,400 രൂപയാണ് വില. എന്നാല്‍, ആഗോള വിപണിയില്‍ വില നേരിയതോതില്‍ […]

സംസ്ഥാനത്ത് സ്വർണ്ണ വില കൂടി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 23,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

എസ്ബിഐ എടിഎം വഴി പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി

കൊച്ചി: എസ്ബിഐയുടെ ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി. നിലവില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 40000 രൂപയായിരുന്നു. പുതുക്കിയ നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുടമകള്‍ക്ക് ഒരു ദിവസം കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.അതേസമയം എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000 രൂപ, […]

സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ദ്ധനവ്‌

മുംബൈ: ഉത്സവകാലമെത്തിയതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 20 രൂപയുടെ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി.  കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം 29,650ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 31,270 രൂപയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ധനവില കുറഞ്ഞത് നിലവില്‍ വന്നു

കൊ​ച്ചി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​നി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തി​യ വി​ല നി​ല​വി​ല്‍​വ​ന്നു. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെ​ട്രോ​ളി​ന് 83.50 രൂ​പ​യും ഡീസലിന് 76.85 രൂപയുമാണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 84.83 രൂ​പ​യി​ലേ​ക്കു താഴ്ന്ന​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 78.11 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 83.75 […]