ദില്ലി: ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്പ്ലേകളും ടച്ച് സ്ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് സാംസംഗിന്‍റെ തീരുമാനത്തിന് പിന്നിലെ കാരണം. ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്‍റെ ഭാഗമായി ഗാലക്സി എസ് 9, നോട്ട് 9 എന്നീ ഫ്ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുളള തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്ബനി വ്യക്തമാക്കി. […]
Tag: Business
ഇന്നത്തെ സ്വര്‍ണ്ണവില
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 24000 രൂപയായി. ഒരു ഗ്രാമിന് 3000 രൂപയായി കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇന്നലെ പവന് 24160 രൂപയായി കൂടിയിരുന്നു . 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു.
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഒരു പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 24160 രൂപയായി ഗ്രാമിന് 3020 രൂപയായി. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24,200 രൂപ വരെ ഉയര്‍ന്നിരുന്നു. ഇടക്ക് നേരിയ ഇടിവ് ഉണ്ടായെങ്കിലും വില ഉയരുന്നതിന്‍റെ സൂചന തന്നെയാണ് ഇന്നും വിപണിയിലുള്ളത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവു രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,005 രൂപയും പവന് 80 രൂപ കുറഞ്ഞ് 24,040 രൂപയുമായി. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് […]
സ്വര്‍ണ വില കൂടി
കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 24,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്നത്തെ സ്വര്‍ണവില
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു.
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. 23,640 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2000 രൂപ നോട്ടിന്‍റെ അച്ചടി കുറച്ച് റിസർവ്വ് ബാങ്ക്
ന്യൂഡല്‍ഹി: രണ്ടായിരംരൂപ നോട്ടുകളുടെ അച്ചടി വളരെക്കുറച്ചതായി ധനകാര്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്‍റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു. എന്നാല്‍ അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്‍റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവായി എന്ന് ഇതിനർത്ഥമില്ലെന്ന് ‘ദി പ്രിന്‍റ്’ റിപ്പോർട്ട് ചെയ്തു. ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് 2017 മാര്‍ച്ച് അവസാനത്തോടെ രണ്ടായിരം രൂപയുടെ 328.5 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. […]
സ്വര്‍ണവിലയില്‍ 120 രൂപയുടെ കുറവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. 23,440 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില. ഗ്രാമിന് […]







