പാഡ്മാന്‍ തമിഴിലേക്കും; മുരുഗാനന്ദനായി ധനുഷ്

അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്‍ ഹിന്ദിയില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ  പാഡ്മാന്‍ തമിഴിലേയ്ക്കും എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അരുണാചലം മുരുഗാനന്ദനായി വേഷമിടുന്നത് ധനുഷ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന കോയമ്ബത്തൂര്‍ സ്വദേശി ത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. ആര്‍ത്തവവും, ആരോഗ്യവും വിഷയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍. ബല്‍കിയാണ്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.   പാഡ്മാന്‍ […]

അക്ഷയ് കുമാറിന്‍റെ ‘പാഡ് മാന്‍’ ട്രെയിലര്‍ പുറത്ത്

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം `പാഡ് മാ’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് നായികമാര്‍. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.  

സ്ത്രീകളുടെ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘പാഡ്മാന്‍ രണ്ടാം പോസ്റ്റര്‍ പുറത്ത്

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പാഡ്മാന്‍’. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തെത്തി. പൊതുസ്ഥലത്തെ മലവിസര്‍ജനത്തിനെതിരെ ബോധവല്‍ക്കരണവുമായെത്തിയ ‘ടോയ്‌ലറ്റ് ഏക്‌ പ്രേം കഥ’ യ്ക്ക് ശേഷം സാമൂഹിക പ്രധാന്യമുള്ള വിഷയവുമായി  അക്ഷയ്കുമാര്‍ എത്തുന്ന ചിത്രമാണ്  ‘പാഡ്മാന്‍’. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും […]