അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പാഡ്മാന്’. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തെത്തി.
പൊതുസ്ഥലത്തെ മലവിസര്‍ജനത്തിനെതിരെ ബോധവല്ക്കരണവുമായെത്തിയ ‘ടോയ്ലറ്റ് ഏക് പ്രേം കഥ’ യ്ക്ക് ശേഷം സാമൂഹിക പ്രധാന്യമുള്ള വിഷയവുമായി അക്ഷയ്കുമാര്‍ എത്തുന്ന ചിത്രമാണ് ‘പാഡ്മാന്’.
സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.


