അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റസ്തം എന്ന സിനിമയിലെ അഭിനയത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനായി. സുരഭിയെ മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ളൈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയായും തെരഞ്ഞെടുത്തു. മോഹൻലാലിന് പ്രത്യേക ജൂറി പരാമർശമുൾപ്പടെ മലയാളത്തിന് ഏഴ് അവാർഡുകൾ ലഭിച്ചു. മികച്ച മലയാള സിനിമയായി ‘മഹേഷിന്റെ പ്രതികാരം’ തെരഞ്ഞെടുത്തു. പ്രിയദർശൻ അധ്യക്ഷനായ ജൂറി പാനലാണ് പുരസ്കാര നിർണയം നടത്തിയത്.



