‘സ്ട്രെസ്’ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും വ്യത്യസ്തം

മാനസിക സമ്മര്‍ദ്ദം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബാധിക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്ന് പഠനം.സമ്മര്‍ദ്ദങ്ങള്‍ ഇരുകൂട്ടരുടെയും തലച്ചോറിനെ വ്യത്യസ്തമായാണ് ബാധിക്കുന്നതെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് വ്യക്തമായത്.

വികാരങ്ങള്‍, സഹാനുഭൂതി തുടങ്ങിയവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഇന്‍സുല എന്ന ഭാഗം സമ്മര്‍ദ്ദം അനുഭവിക്കുന്ന പെണ്‍കുട്ടികളില്‍ കുറഞ്ഞ വലിപ്പത്തിലാണ് കാണപ്പെടുന്നത്. ഇതേ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ആണ്‍കുട്ടികളില്‍ ഈ ഭാഗത്തിന് വലിപ്പം കൂടുതലുമാണ്.

സ്ട്രെസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അനുഭവങ്ങള്‍ (പിടിഎസ്‍ഡി) പെണ്‍കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതിനുള്ള സാഹചര്യവും ഇതാണെന്നാണ് സ്റ്റാന്‍ഫോഡ് സര്‍വകലാശാല പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്‍തു. ചുരുക്കിപ്പറഞ്ഞാല്‍ സ്ട്രെസ് ഉണ്ടാക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായാല്‍ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഇത് വ്യത്യസ്തമായ ഫലങ്ങളും പ്രതികരണങ്ങളുമാണ് സൃഷ്ടിക്കുക.

prp

Related posts

Leave a Reply

*