രുചികരമായ ഇഡ്ഡലിയ്ക്കുള്ള പൊടിക്കൈകള്‍

മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇഡ്ഡലി. ആരോഗ്യവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ വിഭവം കൂടിയാണിത്. ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമായതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ദഹിക്കും.അതുകൊണ്ട് തന്നെ ഏതു പ്രായക്കാര്‍ക്കും ഒരുപോലെ  കഴിക്കാവുന്ന ഭക്ഷണമാണ് ഇഡ്ഡലി.

രുചികരമായ ഇഡ്ഡലി തയ്യാറാക്കാനുള്ള പൊടിക്കൈകള്‍

<> ഒരുപിടി ചോറോ അവിലോ ചേര്‍ത്ത് ഇഡ്ഡലിക്കുള്ള മാവ് അരച്ചാല്‍ നല്ല മൃദുവായ ഇഡ്ഡലി ലഭിക്കും.

<> കുതിര്‍ത്ത ഉലുവ ചേര്‍ത്ത് മാവ് അരയ്ക്കുന്നത്  ഇഡ്ഡലിയുടെ രുചിയും മൃദുലതയും കൂട്ടും.

Image result for ഇഡ്ഡലി മാവ്Related image

<> ഇഡ്ഡലി ഉണ്ടാക്കുന്നതിനു തൊട്ടുമുമ്പ് മാവില്‍ ഒരുകഷ്ണം ഇഞ്ചി അരച്ച് ചേര്‍ക്കുന്നത് രുചിയും മണവും കൂട്ടും.

<> ഇഡ്ഡലി തയ്യാറാക്കാനുള്ള അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ക്കണം. അരച്ച ശേഷം ഇവ നന്നായി ഇളക്കി യോജിപ്പിക്കാം.

<> ഇഡ്ഡലി മാവ് ഫ്രിഡ്ജില്‍ നിന്ന്‍ എടുത്തയുടനെ തണുപ്പോട്കൂടി ഉപയോഗിക്കരുത്.

<> പുളിപ്പിക്കാന്‍ വെക്കുന്ന ഇഡ്ഡലി മാവില്‍ കല്ലുപ്പ് ചേര്‍ക്കുന്നതാണ് നല്ലത്.

 

Related imageRelated image

<> മാവ് പുളിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കരുത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളാണ് നല്ലത്.

<> ഇഡ്ഡലി തട്ടില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടിയ ശേഷം മാവ് ഒഴിച്ചാല്‍ ഇഡ്ഡലി ഒട്ടിപ്പിടിക്കില്ല.

<> ഇഡ്ഡലി തണുത്ത ശേഷം മാത്രം തട്ടില്‍ നിന്ന്‍ അടര്‍ത്തി എടുക്കണം. നനഞ്ഞ സ്പൂണ്‍ വേണം ഇതിനായി ഉപയോഗിക്കാന്‍ . ഇഡ്ഡലി പൊടിയാതെ ആകൃതിയോടെ കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍  മതി.

Related image

 

prp

Related posts

Leave a Reply

*