സീറ്റുതര്‍ക്കങ്ങള്‍ യു.ഡി.എഫിന് തലവേദനയാകുന്നു

സീറ്റ് തര്‍ക്കങ്ങളും പിണക്കങ്ങളും ഏറക്കുറേ പരിഹരിച്ചെങ്കിലും തിരുവല്ല, ചെങ്ങന്നൂര്‍ സീറ്റുകള്‍ ഇപ്പോഴും യു.ഡി.എഫിന് തലവേദനയായി തുടരുകയാണ്. ശോഭന ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വവും പി.ജെ. കുര്യന്‍റെ എതിര്‍പ്പുമാണ് ഇരു സീറ്റുകളിലും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍റെ എതിര്‍പ്പ് പരിഹരിക്കാന്‍ പരിഹാരം കണ്ടെത്താന്‍ മാണി ഗ്രൂപിനോ കോണ്‍ഗ്രസ്സിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

FotorCreated

കഴിഞ്ഞ തവണ മത്സരിച്ച വിക്ടര്‍.ടി.തോമസിനെ കുതികാല്‍ വെട്ടാന്‍ ശ്രമിച്ച ജോസഫ് എം പുതുശ്ശേരിയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കരുതെന്നും കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. വി.എം സുധീരന്‍ വരെ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടെങ്കിലും പി.ജെ.കുര്യന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഈ അവസരത്തില്‍ തിരുവല്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ പിന്തുണയോടെ ജോസഫ് എം. പതുശേരിക്ക് എതിരാളിയെന്നോണം കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജു പുളിമ്പള്ളി വിമതനായി മത്സരിക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പി.ജെ.കുര്യനെ അനുകൂലിക്കുന്നവരാണ് ഈ നീക്കത്തിന് പിന്നില്‍. കേരള കോണ്‍ഗ്രസുകാരനും പുതുശ്ശേരിയുടെ അതേ സമുദായക്കാരനും  നിരണം ഓര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റിയും കൂടിയായ രാജു പുളിമ്പള്ളിയെ രംഗത്തിറക്കിയതിലൂടെ കെ.എം മാണിക്ക് തിരുവല്ല സീറ്റ് വന്‍തലവേദനയായി മാറിക്കഴിഞ്ഞു.

ചെങ്ങന്നൂരില്‍ സിറ്റിങ് എം.എല്‍.എ പി.സി വിഷ്ണുനാഥുമായി അങ്കത്തട്ടില്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തവണയും വിമത ഭീഷണി ഉയര്‍ത്തിയ ശോഭനയെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*