കോണ്‍ഗ്രലെ ഐക്യം അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
തിരഞ്ഞെടുപ്പ് പോരാട്ടം കേരളത്തില്‍ ശക്തമാണ്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമുണ്ടായവര്‍ പാര്‍ട്ടിയിലുണ്ട്. പക്ഷേ ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ ജീവന്മരണ പോരാട്ടം നടത്തും.
ടി.പി ചന്ദ്രശേഖരനെ ഇപ്പോള്‍ വി.എസ് അച്യുതാനന്ദന് മറന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറക്കിയാലും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു.
ആലപ്പുഴ ഡി.സി.സിയുടെ ആര്.ശങ്കര്‍ കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച ശേഷം നടന്ന പൊതുസമ്മേളന്നത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

