കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദിയെ താഴെയിറക്കാന്‍ കഴിയില്ല, ജനപിന്തുണ വേണം: എ.കെ.ആന്‍റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ കഴിയില്ലെന്ന് എ.കെ.ആന്‍റണി. എന്നാല്‍ മോദിക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണമെന്നും ആന്‍റണി പറഞ്ഞു. കെപിസിസി ജനറല്‍ ബോഡി യോഗത്തിലാണ് ആന്‍റണിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധി പഴയ രാഹുലല്ലെന്നും മോദിയെ താഴെയിറക്കാനാകുമെന്നും ആന്‍റണി പറഞ്ഞു. ഈ വർഷം കുരുക്ഷേത്ര യുദ്ധത്തിന്‍റെ വർഷമാണ്. കൈപ്പിഴ പറ്റിയാൽ തകരുക ഇന്ത്യൻ ഭരണഘടന തന്നെയാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. സ്ഥാനാർത്ഥി നിർണയം കാര്യക്ഷമമാകണം. ഫെബ്രുവരി അവസാനത്തിനു മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്‍റെ അവസാന മുഹൂർത്തത്തിൽ ഏതാനും നേതാക്കൾ ചേർന്നു സ്ഥാനാർഥികളെ തീരുമാനിക്കില്ലെന്നും ആന്‍റണി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ നിർണായകം കോൺഗ്രസ് തന്നെ ആണ്. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്എസുകാർ കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാതി-മത ശക്തികളെ ഒപ്പം നിർത്തി ബിജെപി ഭരണം പിടിച്ചെടുത്തു. മോദിയുടെ ഭരണം ആർഎസ്എസ് ഭരണം തന്നെയാണെന്നും ആന്റണി ആരോപിച്ചു.

prp

Related posts

Leave a Reply

*