ഗൗരിയമ്മ എന്‍.ഡി.എ.യിലേയ്ക്കോ?

പിളര്‍ന്ന് നിന്ന ജെ.എസ്.എസ്സിന്‍റെ രാജന്‍ബാബു വിഭാഗം ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ബാബുവും ജെ.എസ്.എസ്. നേതാവ് കെ.ആര്‍ ഗൗരിയമ്മയും ബുധനാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തി. ഗൗരിയമ്മയുടെ വസതിയില്‍ വെച്ചുനടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം ഉണ്ടായിരുന്നു.

gouriamma759

ജെ.എസ്.എസ്സിന്‍റെ ഇരുവിഭാഗങ്ങളും ഒന്നാകുവാനായി ഗൗരിയമ്മ താല്‍പര്യം പ്രകടിപ്പിച്ചു. രാജന്‍ബാബു, ഗൗരിയമ്മയെ എന്‍.ഡി.എ.യിലേക്ക് ക്ഷണിച്ചെങ്കിലും ഗൗരിയമ്മ മനസ്സ് തുറന്നില്ല എന്നാണറിയുന്നത്. ജെ.എസ്.എസ്. ഉയര്‍ത്തിപ്പിടിക്കുന്ന വികസനം, സാമൂഹിക നീതി, സ്ത്രീസമത്വം, രാഷ്ട്രീയത്തിലെ മൂല്യം എന്നിവ ദേശീയതലത്തില്‍ നടപ്പാക്കിവരുന്നത് മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.യാണെന്ന് രാജന്‍ബാബു പറഞ്ഞു.

prp

Related posts

Leave a Reply

*