ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവനടി അപകടനില തരണം ചെയ്തു ! കേസില്‍ കൂറുമാറി ദിലീപിനനുകൂലമായി മൊഴി നല്‍കിയ നടി ആത്മഹത്യ ചെയ്യാനൊരുങ്ങിയത് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലോയെന്ന സംശയം തള്ളി പോലീസ് ! നടിക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന സൂചന നല്‍കി അന്വേഷണ സംഘം. നടിയുടെ ആത്മഹത്യാ ശ്രമം കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയെന്നും ആക്ഷേപം

കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ യുവനടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവനടിയിപ്പോള്‍. എന്നാല്‍ നടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളിയിരുന്നു ഈ യുവനടി. വിചാരണയില്‍ ഇവര്‍ കൂറുമാറിയിരുന്നു. വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടി കൂറുമാറിയതെന്ന് അന്നു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

കഴിഞ്ഞയിടെ ദീലീപിനെതിരെ സംവീധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ ആരോപണം ഉയര്‍ന്നതോടെ കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്ത പരന്നിരുന്നു. പിന്നാലെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതാണ് സംശയം ബലപ്പെടുത്തിയത്.

ഇപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയടക്കം 20ലേറെ സാക്ഷികളാണ് നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയത്. കഴിഞ്ഞ കുറച്ചു കാലമായി മലയാളത്തില്‍ സജീവമല്ലാത്ത നടി മറുഭാഷകളില്‍ സജീവമായിരുന്നു. പക്ഷേ നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നടി വലിയ സംഘര്‍ഷത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പ്രസവാനന്തരമുണ്ടായ മാനസിക സമ്മര്‍ദ്ദവും കുടുംബ പ്രശ്‌നങ്ങളുമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

prp

Leave a Reply

*