സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് ‘ചിന്ത’ വാരികയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അതേസമയം മുഖ്യമന്ത്രി വെറുതെ ലേഖനമെഴുതിയാല്‍ പോരെന്നും കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും സാങ്കേതിക സാമ്ബത്തിക സാധ്യത പരിശോധിച്ചേ പദ്ധതി നടപ്പാക്കൂവെന്നും റെയില്‍വേ സഹമന്ത്രി റാവുസാഹെബ് ധാന്‍വെ അറിയിച്ചിരുന്നു.

ലോക്‍സഭയില്‍ കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര റെയിവേ സഹമന്ത്രി റാവു സാഹെബ് ധാന്‍വെ നിലപാട് അറിയിച്ചത്.

റെയില്‍വേയും സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കമ്ബനി രൂപീകരിച്ചിരുന്നു. 49 ശതമാനം ഓഹരി റെയില്‍വേയ്ക്കും 51 ശതമാനം കേരളത്തിനുമാണ്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല. സാമ്ബത്തിക സാങ്കേതിക സാധ്യത പരിശോധിക്കുകയാണ്. സാധ്യതയുണ്ടെങ്കിലേ പദ്ധതി നടപ്പാക്കൂ എന്നാണ് വിശദീകരണം. പദ്ധതിയോടുള്ള എതിര്‍പ്പ് ശക്തമാകുമ്ബോഴാണ് കേന്ദ്രത്തിന്‍റെ ഈ നിലപാട് പുറത്തുവന്നത്.

prp

Leave a Reply

*