video | വാഹനം പിന്നോട്ടെടുക്കുന്നതിനിടെ വസ്ത്രത്തില്‍ ചെളി തെറിച്ചു: യുവാവിനെ കൊണ്ട് പാന്റ് തുടപ്പിച്ച്‌ പോലീസുകാരി, പിന്നാലെ കരണത്തടിയും

ഭോപ്പാല്‍: നടുറോഡില്‍ വെച്ച്‌ യുവാവിന്റെ മുഖത്തടിച്ച്‌ വനിതാ പോലീസുകാരി. യുവാവ് വാഹനം പിന്നിലോട്ട് എടുക്കുന്നതിനിടെ പോലീസുകാരിയുടെ വസ്ത്രത്തില്‍ ചെളി തെറിച്ചുവെന്ന് ആരോപിച്ചായിരുന്നു അടിച്ചത്.

മദ്ധ്യപ്രദേശിലെ സിര്‍മൗര്‍ ചൗക്കിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാഹനം പിന്നിലോട്ട് എടുക്കുമ്ബോള്‍ വനിതാ പോലീസുകാരിയുടെ പാന്റില്‍ ചെളി തെറിച്ചു. തുടര്‍ന്ന് പ്രകോപിതയായ പോലീസുകാരി യുവാവിനോട് പാന്റിലെ ചെളി തുടക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. പാന്റിലെ ചെളി തുടച്ച്‌ കഴിഞ്ഞ ഉടന്‍ തന്നെ പോലീസുകാരി യുവാവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

പോലീസ് ഹോംഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ ശശികലയാണ് നടുറോഡില്‍വെച്ച്‌ യുവാവിനോട് മോശമായി പെരുമാറിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി അഡീഷണല്‍ എസ്പി ശിവകുമാറുമെത്തി. യുവാവിനോട് മോശമായി പെരുമാറുന്ന പോലീസുകാരിയുടെ വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതിയുമായി ആരെങ്കിലും മുന്നോട്ട് വരികയാണെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1481117517674283008&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-dh25a7c3d3df99474c8c1b4fda99c0e101%2Franduvari%2Bthetillathe%2Bezhuthanariyatha%2Bvaischansalare%2Bgavarnar%2Bsaspend%2Bcheyyumo%2Bnadapadiyundakumenn%2Bsuchana-newsid-n349572472&sessionId=b7057cdf5008c2b2b9f1deea578efd36498ddf0b&theme=light&widgetsVersion=86e9194f%3A1641882287124&width=550px

prp

Leave a Reply

*