ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും സം​വ​ര​ണ​ത്തി​ന് എ​തി​രെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി‌

ന്യൂ​ഡ​ല്‍​ഹി: സം​വ​ര​ണ വി​ഷ‍​യ​ത്തി​ല്‍ ബി​ജെ​പി​യേ​യും ആ​ര്‍​എ​സ്‌എ​സി​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തേ ഇ​ല്ലെ​ന്നും രാ​ഹു​ല്‍ തു​റ​ന്ന​ടി​ച്ചു.

രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ ത​കി​ടം മ​റി​ക്കു​ക‍​യാ​ണ് ബി​ജെ​പി​യെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി. സം​വ​ര​ണം ഇ​ല്ലാ​താ​ക്കാ​മെ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും വ്യാ​മോ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

prp

Leave a Reply

*