ശബരിമല: വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി; 7 പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി> ശബരിമല വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. ഒമ്ബതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ സാധുത സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി.

വിശാല ബെഞ്ചിന്റെ 7 പരിഗണനാ വിഷയങ്ങളും കോടതി തീരുമാനിച്ചു. രണ്ട് വിഭാഗമായാണ് കേസ് പരിഗണിക്കുന്നത്. ആരൊക്കെ മുഖ്യവാദങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കണം. വാദങ്ങളും എതിര്‍വാദങ്ങളും നിശ്ചിത സമയത്തിനകം തീരുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാവിഷയം. ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ?

ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തില്‍ പറയുന്ന ‘മൊറാലിറ്റി’ യുടെ അര്‍ത്ഥം എന്താണ് …? അനുഛേദം 25 നല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള
അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ?

മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങള്‍ക്കുള്ള ( Religious denomination ) സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധം ? പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മൗലിക അവകാശം ഉന്നയിക്കാനാകുമോ?

മതവിഭാഗത്തിന് പുറത്തുള്ള ഒരാള്‍ക്ക് മതാചാരങ്ങളെ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? തുടങ്ങിയവയാണ് പരിഗണനാ വിഷയങ്ങള്‍

prp

Leave a Reply

*