ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം . കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 900 കടന്നതോടെ ഓഹരി വിപണിയില്‍ പടര്‍ന്ന ആശങ്കയാണ് പ്രധാനകാരണം.

സെന്‍സെക്‌സ് 250 പോയന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത് . നിഫ്റ്റി 12,000 നിലവാരത്തിന് താഴെയുമാണ്. ലോഹവിഭാഗം ഓഹരികളെല്ലാം നഷ്ടത്തിലാണ് . ടാറ്റ സ്റ്റീല്‍ നാലുശതമാനവം ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയവ ഒന്നരശതമാനവും താഴ്ന്നു.

യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഗെയില്‍, വിപ്രോ, റിലയന്‍സ് തുടങ്ങിയവ നഷ്ടത്തിലുമാണ് .

prp

Leave a Reply

*