റോഡില്‍ കുഴികള്‍; ചെളിവെള്ളത്തില്‍ കുളിച്ച്‌ പ്രതിഷേധിച്ച്‌ യുവാവ്

പാലക്കാട്: തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച്‌ പ്രതിഷേധിച്ച്‌ യുവാവ്. പട്ടാമ്ബി നഗരത്തിലെ റോഡ് തകര്‍ന്നതോടെയാണ് കരിമ്ബുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയിലെ വെള്ളത്തില്‍ കുളിച്ചത്.കുഴിയില്‍ വാഴ നട്ടും പ്രതിഷേധിച്ചു.

കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ഗുരുവായൂര്‍ സംസ്ഥാന പാതയിലെ പട്ടാമ്ബി ഭാഗത്തെ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതല്‍ മേലെ പട്ടാമ്ബി ജംക്ഷന്‍ വരെയുള്ള ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടു.

റോഡിലെ കുഴികള്‍ അടയ്ക്കണമെന്നും ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് യുവാവ് ചെളിവെള്ളത്തില്‍ കുളിച്ച്‌ പ്രതിഷേധിച്ചത്. ഇനി യാത്രയ്ക്കും കുളിക്കാനും ഒരിടം മതിയെന്ന് ഉറക്കെപ്പറഞ്ഞായിരുന്നു കുളി.

കിഫ്ബി വഴി 50 കോടി ചെലവില്‍ റോഡ് നിര്‍മാണം വൈകില്ലെന്നാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പ്രതികരണം. പ്രാരംഭ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ റോഡിലെ കുഴികളില്‍ വീണ് നിരവധി അപകടങ്ങളാണ് പട്ടാമ്ബിയിലുണ്ടായത്. റോഡ് തകര്‍ച്ചയില്‍ ഏറെനേരം ഗതാഗതക്കുരുക്കും പതിവാണ്.

prp

Leave a Reply

*