റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ

ന്യുയോര്‍ക്ക്: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് സൂചന. വാനാക്രൈ റാന്‍സംവേര്‍ വൈറസ് കോഡുകളും, ദക്ഷിണകൊറിയന്‍ ഹാക്കിംങ് ഗ്രൂപ്പ് ലാസാറസിന്റെ കോഡുകളുമായി സാമ്യമുള്ളതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് സൂചനകള്‍ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ പിഴവ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത ടൂള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് വാനാക്രൈ കൂടുതലും ബാധിച്ചത്.  ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.

2014ല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പിയ്ക്ക് പിന്തുണ അവസാനിപ്പിച്ചതോടെ വിന്‍ഡോസ് എക്‌സ്പിയുടെ സുരക്ഷയും അവതാളത്തിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ പുതിയ സൈബര്‍ ആക്രമണത്തോടെ തങ്ങള്‍ പുതിയ വിന്‍ഡോസ് എക്‌സ്പി അപ്‌ഡേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് അപ്ഡ!േറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ അപ്‌ഡേറ്റിന് കമ്പനി ഏറെക്കാലം സര്‍വ്വീസ് നല്‍കില്ലെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

prp

Leave a Reply

*