പന്നികളെ ബാധിക്കുന്ന പുതിയ കൊറോണ വൈറസ്​​ മനുഷ്യരിലേക്കും പടരുമെന്ന്​ പഠനം

വാഷിങ്​ടണ്‍: പന്നികളെ ബാധിക്കുന്ന പുതിയ കൊറോണ വൈറസ്​​ മനുഷ്യരിലേക്ക്​ പടരാന്‍ സാധ്യതയുണ്ടെന്ന്​ പഠനം. പന്നിക്കുഞ്ഞുകളില്‍ വയറിളക്കത്തിനും പിന്നീട്​ മരണത്തിന്​ വരെ​ കാരണമാകുന്ന സ്വൈന്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്​​ നോര്‍ത്ത്​ കരലിന​ സര്‍വകലാശാലയിലെ ഗവേഷകരാണ്​.

സ്വൈന്‍ അക്യൂട്ട്‌ ഡയേറിയ സിന്‍ഡ്രം കൊറോണവൈറസ്​ അഥവാ​ സാഡ്‌സ്‌-കോവ്‌ എന്ന്​ അറിയപ്പെടുന്ന വൈറസിന്​ കോവിഡിന്​ കാരണമാകുന്ന സാര്‍സ്-​കോവ്​ 2ന്​ ഒപ്പമോ അതില്‍ കൂടുതലോ പ്രഹരശേഷിയുണ്ടെന്നും ഗവേഷകര്‍​ മുന്നറിയിപ്പ്​ നല്‍കുന്നു. ആഗോള സമ്ബദ്​വ്യവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും വൈറസ്​ ഏറെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും വാര്‍ത്ത ഏജന്‍സിയായ പി.ടി.​െഎയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2016ല്‍ വവ്വാലുകളിലാണ്​ വൈറസിനെ ആദ്യം കണ്ടെത്തിയത്​. ചൈനയിലെ വിവിധ ഭാഗങ്ങളില്‍ ഇത്‌ പന്നികളെയും ബാധിച്ചതായി സ്ഥിരീകരിച്ചു. സാഡ്‌സ്‌-കോവ്‌ അന്നനാളത്തെയും ദഹനവ്യവസ്ഥയെയുമാണ്​ ബാധിക്കുന്നത്​. ചെറിയ പന്നികളില്‍ ഇത്​ മരണകാരണമാകാമെന്നും പഠനമുണ്ട്​. അതേസമയം, വൈറസ്​ ഇതുവരെ മനുഷ്യരിലേക്ക്‌ പകര്‍ന്നതായി റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

സാഡ്​സ്​-കോവ്​ മനുഷ്യരിലേക്ക്​ പടരാന്‍ സാധ്യതയുണ്ടോ എന്ന്​ അറിയാനായി ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മനുഷ്യരുടെ കുടലിലെയും ശ്വാസനാളിയിലെയും കോശങ്ങളിലും കരളിലും വേഗത്തില്‍ ഇൗ വൈറസിന്​ പെരുകാനാകുമെന്നാണ്​ അവര്‍ കണ്ടെത്തിയത്​. വൈറസിനെതിരെ റെംഡെസിവിര്‍ മരുന്ന്‌ ഫലപ്രദമെന്ന്‌ പ്രാഥമിക പഠനത്തില്‍ തെളിഞ്ഞിരുന്നെങ്കിലും വാക്സിന്‍ കണ്ടെത്തുന്നത്​ വരെ നാം പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന്​ പറയാനാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

prp

Leave a Reply

*