കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും റഷ്യ അനുമതി നല്‍കി. ഇക്കാര്യം അറിയിച്ചത് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ്. വാക്‌സിന്‍ വികസിപ്പിച്ചത് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ മാസം മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് 19 ന് എതിരെയുള്ള രണ്ട് മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് പുടിന്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളുമായി കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊതുജനങ്ങള്‍ക്ക് റഷ്യ ആദ്യം നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് -5 ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.

prp

Leave a Reply

*