മുംബൈയിൽ വിമാനം തകർന്നു വീണു

മുംബൈ: ഉത്തർപ്രദേശ് സർക്കാരിന്‍റെ ചാർട്ടേഡ് വിമാനം തകർന്ന് വീണു. അപകടത്തിൽ അഞ്ചു പേർ മരിച്ചതായി സുചന. മുംബൈ നഗരത്തിലെ ഘാട്കോപ്പറിൽ സർവോദയ് നഗറിനടുത്ത് നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു സമീപമാണ് ബീച്ച് ക്രാഫ്റ്റ് കിങ് സി90 ടർബോപ്രോപ് വിമാനം തകർന്നു വീണത്.

ജുഹുവിൽ ലാൻഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. രണ്ടുപേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സ തേടിയതായി ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

prp

Related posts

Leave a Reply

*