എത്യോപ്യന്‍ വിമാനാപകടം; മരിച്ചവരിലെ നാല് ഇന്ത്യക്കാരില്‍ ഒരാള്‍ യുഎന്‍ ഉദ്യോഗസ്ഥ

ന്യൂഡല്‍ഹി: എത്യോപ്യന്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചവരിലെ നാല് ഇന്ത്യക്കാരില്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎന്നിന്‍റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍. അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും […]

മുംബൈയിൽ വിമാനം തകർന്നു വീണു

മുംബൈ: ഉത്തർപ്രദേശ് സർക്കാരിന്‍റെ ചാർട്ടേഡ് വിമാനം തകർന്ന് വീണു. അപകടത്തിൽ അഞ്ചു പേർ മരിച്ചതായി സുചന. മുംബൈ നഗരത്തിലെ ഘാട്കോപ്പറിൽ സർവോദയ് നഗറിനടുത്ത് നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു സമീപമാണ് ബീച്ച് ക്രാഫ്റ്റ് കിങ് സി90 ടർബോപ്രോപ് വിമാനം തകർന്നു വീണത്. ജുഹുവിൽ ലാൻഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. രണ്ടുപേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സ തേടിയതായി ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെ മരണം

അല്‍ജിയേഴ്‌‌‌സ്: അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ബുധനാ‌ഴ്‌ച രാവിലെയാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. വിമാനത്തിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് […]