ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണമില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യമുള്ള ഹരജികള്‍ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ്​ ​സുപ്രീംകോടതി ഹരജി തള്ളിയത്​. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മിശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക​ര്‍, ഡി.വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ ഹര​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.

ലോയയുടെ മരണം സംബന്ധിച്ച്‌​ അദ്ദേഹത്തി​​ന്‍റെ സഹ ജഡ്​ജിമാര്‍ നല്‍കിയ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. കോടതിയെ സംശയത്തി​​​െന്‍റ നിഴലിലാക്കുന്നതാണ്​ ഇതുമായി ബന്ധപ്പെട്ട ഹരജികള്‍. രാഷ്​ട്രീയ-ബിസിനസ്​ തര്‍ക്കങ്ങള്‍ ​കോടതിക്ക്​ പുറത്ത്​ തീര്‍ക്കണമെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ്​ ലോയ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിയിരിക്കുന്നത്​.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്​ ഷാ പ്രതിയായ ​സൊ​ഹ്​​റാ​ബു​ദ്ദീ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​​​​​ന്‍റെ വി​ചാ​ര​ണ​ക്കി​ടെ​യാ​യി​രു​ന്നു ജസ്​റ്റിസ്​ ബി.എച്ച്‌​ ലോയയുടെ മരണം. സ​ഹ​പ്ര​വ​ര്‍​ത്ത​കന്‍റെ​​​​​ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ പോ​യ അ​ദ്ദേ​ഹം 2014 ഡി​സം​ബ​ര്‍ ഒ​ന്നി​ന്​ നാ​ഗ്​​പു​രി​ലാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്.

prp

Related posts

Leave a Reply

*