ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണമില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യമുള്ള ഹരജികള്‍ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ്​ ​സുപ്രീംകോടതി ഹരജി തള്ളിയത്​. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മിശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക​ര്‍, ഡി.വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ ഹര​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. ലോയയുടെ മരണം സംബന്ധിച്ച്‌​ അദ്ദേഹത്തി​​ന്‍റെ സഹ ജഡ്​ജിമാര്‍ നല്‍കിയ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. കോടതിയെ സംശയത്തി​​​െന്‍റ നിഴലിലാക്കുന്നതാണ്​ ഇതുമായി ബന്ധപ്പെട്ട ഹരജികള്‍. രാഷ്​ട്രീയ-ബിസിനസ്​ തര്‍ക്കങ്ങള്‍ ​കോടതിക്ക്​ പുറത്ത്​ തീര്‍ക്കണമെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ്​ ലോയ […]