ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍‌പ്പിച്ചു.

സി.ബി.ഐ എസ്.പി ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്യാശേരി എം.എല്‍.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത്.

ഷുക്കൂര്‍ വധക്കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ജയരാജനെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ദുര്‍ബല വകുപ്പുകളാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചുമത്തിയത്. എന്നാല്‍ നിലവിലെ സി.ബി.ഐ കേസ് വളരെ ഗൗരവകരമായതിനെ തുടര്‍ന്ന് സി.പി.എമ്മിനെ സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വലിയ തിരിച്ചടിയാണിത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് ശേഷം മൂന്ന് മാസം കൊണ്ടാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 14നാണ് കോടതി പരിഗണിക്കുന്നത്.

മുസ്ലിംലീഗ് പ്രവര്‍ത്തകനും സംഘടനയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എം.എസ്.എഫിന്‍റെ നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.

prp

Related posts

Leave a Reply

*