വിമര്‍ശനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും -മോദി

ന്യൂഡല്‍ഹി: ഗൂഗ്​ള്‍ ഗുരുവി​െന്‍റ ഇക്കാലത്തും പുസ്​തകങ്ങള്‍ വായിച്ച്‌​ അറിവുനേടണമെന്ന്​ യുവതലമുറയോട്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്​തകം വായിച്ച്‌​ ഗൗരവതരമായ അറി​വുനേടുന്നതില്‍ ​ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്​ഥാനിലെ ജയ്​പുരില്‍ പത്രിക ഗേറ്റ്​ ഉദ്​ഘാടനവും പത്രിക ​​ഗ്രൂപ്പ്​ ചെയര്‍മാന്‍ ഗുലാബ്​ കോത്താരിയുടെ രണ്ടു പുസ്​തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച്‌​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോണ്‍ഫറന്‍സ്​ വഴിയായിരുന്നു ഉദ്​ഘാടനം.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളിലൂടെ രാജ്യത്തി​െന്‍റ ശബ്​ദം ആഗോള തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ലോകത്ത്​ രാജ്യം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ലോകം വളരെ പ്രാധാന്യത്തോടെ ഇന്ത്യ​െയ കേട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തില്‍ ശബ്​ദമുയര്‍ത്തേണ്ട ആവശ്യം കൈവന്നു.

കോവിഡ്​ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട്​ സമാനതകളില്ലാത്ത രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാറി​െന്‍റ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിമര്‍ശിക്കുകയും ചെയ്​തു. ചില സമയങ്ങളില്‍ മാധ്യമങ്ങളും വിമര്‍ശനങ്ങള്‍ക്ക്​ വിധേയമാകുന്നു. സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത്​ വിമര്‍ശനങ്ങളില്‍നിന്ന്​ പഠിക്കാന്‍ ശ്രമിക്കണമെന്നും അത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.

prp

Leave a Reply

*