പുത്തന്‍ വാഹനങ്ങള്‍ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര

പുത്തന്‍ വാഹനങ്ങള്‍ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ തന്നെ ഉപയോഗിക്കാം. ഇതിനായി ആരെയും ആ‍കര്‍ശിക്കുന്ന പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. അഞ്ച് വര്‍ഷത്തേക്ക് വരെ പുത്തന്‍ വാഹനങ്ങള്‍ ലീസിനെടുക്കാവുന്ന പദ്ധതിക്കാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്.

കെ യു വി 100, ടി യു വി 300, സ്കോര്‍പിയോ, മരാസോ എന്നീ മോഡലുകളാണ് കമ്പനി ലീസിനു നല്‍കാനായി തീരുമാനിച്ചിരിക്കുന്നത്. 13,499 രൂപ മുതല്‍ 32,999 രൂപ വരെയാണ് വാഹനത്തിനനുസരിച്ച മാസംതോറും ലീസ് തുകയായി നല്‍കേണ്ടത്.

ലീസിനെടുക്കുന്ന കാലയളവിലെ വാഹനത്തിന്‍റെ ഇന്‍ഷൂറന്‍സ്, റോഡ് അസിസ്റ്റന്‍സ്, റിപ്പയര്‍, എന്നിവ കമ്പനി തന്നെ വഹിക്കും. അപകടമുണ്ടായാല്‍ വാഹനം നന്നാക്കി നല്‍കുന്നതും 24 മണിക്കൂറിനുള്ളില്‍ പകരം വാഹനം ലഭ്യമക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നീ നഗരങ്ങളില്‍ മാത്രമാവും ആദ്യഘട്ടത്തില്‍ പുതിയ പദ്ധതി ലഭ്യമാകുക. രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ മറ്റു 19 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഹൃസ്വ കാലത്തേക്ക് പുതിയ വാഹങ്ങള്‍ ഉപയോഗിക്കേണ്ടവര്‍ക്ക് പദ്ധതി ഗുണകരമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

prp

Related posts

Leave a Reply

*