സംസ്ഥാനത്തു കുഷ്ഠരോഗം പടരുന്നു: 140 പേര്‍ക്ക് കൂടി സ്ഥിരീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗം കൂടുതല്‍ പടരുന്നു. 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ തന്നെ രോഗം കണ്ടെത്തിയവരില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണെന്നു കണ്ടെത്തി. ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്.

മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140 പേര്‍ക്ക് രോഗം കണ്ടെത്തിയത്.  കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്ന് വീടുകള്‍ കയറിയുള്ള പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. ഇവിടെ 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും 10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ എട്ട് ജില്ലകളില്‍ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സെന്‍ട്രല്‍ ലെപ്രസി ഡിവിഷനെ സമീപിച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏകദേശം നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്ന കുഷ്ഠരോഗമാണ് വീണ്ടും പടര്‍ന്നിരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞ് തുടക്കം മുതല്‍ ചികില്‍സ തേടിയാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാനാകും.

prp

Related posts

Leave a Reply

*