മോഷണം പോയ 19 പവന്‍ സ്വര്‍ണം അഞ്ചാം നാള്‍ വീടിന് മുന്നിലെത്തിച്ച്‌ കള്ളന്‍

കാസര്‍കോട് : വീട്ടില്‍ നിന്നും മോഷണം പോയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം വീട്ടുവളപ്പിലെ തെങ്ങിന്‍ ചുവട്ടില്‍ നിന്നും കണ്ടെത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ രമേശന്‍റെ വീട്ടിലാണ് ഫെബ്രുവരി പത്തിന് കവര്‍ച്ച നടന്നത്.

എന്നാല്‍ നഷ്ടമായ സ്വര്‍ണാഭരണങ്ങളെല്ലാം തിരികെ കിട്ടിയ ബാഗിലുണ്ടായിരുന്നെന്നും. കൃത്യമായ തൂക്കം നോക്കിയിരുന്നില്ലെന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ തെറ്റിയതെന്നും ഗൃഹനാഥന്‍ വ്യക്തമാക്കുന്നു.

വീടിന്‍റെ മുന്‍വശത്തെ വാതിലിലൂടെ അകത്ത് കടന്ന മോഷ്ടാവ് ആഭരണങ്ങള്‍ കവരുകയായിരുന്നു. മുറിയില്‍ രണ്ടിടങ്ങളിലായി സൂക്ഷിച്ച ആഭരണങ്ങള്‍ പൂര്‍ണമായും കവര്‍ന്ന സംഭവത്തില്‍ ഇരുപത്തഞ്ചോളം പവന്‍ നഷ്ടമായെന്ന് കാണിച്ച്‌ രമേശ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. മോഷണം പോയ ദിവസം മുതല്‍ കേസില്‍ ഊര്‍ജിതമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. നാട്ടുകാരുടെയടക്കം വിരലടയാളം അന്വേഷണത്തിനായി ശേഖരിച്ചിരുന്നു.

പിടിക്കപ്പെടുമെന്ന ഭയത്താലാണ് സ്വര്‍ണം തിരികെ ഉപേക്ഷിക്കാന്‍ മോഷ്ടാവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഹൊസ്ദുര്‍ഗ് പോലീസെത്തി കസ്റ്റഡിയിലെടുത്ത ആഭരണങ്ങള്‍ വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കും.

prp

Related posts

Leave a Reply

*