കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 5 പേരില്‍നിന്ന് മൂന്ന് കോടിയുടെ സ്വര്‍ണമിശ്രിതം പിടിച്ചു

കരിപ്പൂര്‍> ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍ നിന്നുമായി സ്വണം പിടിച്ചു.

മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

എയര്‍ ഇന്‍ഡ്യ എക്സ് പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി ദുബായില്‍ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍ സല്‍മാനുല്‍ ഫാരിസില്‍ (21) നിന്നും 959 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. രാവിലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയ മലപ്പുറം സ്വദശികളായ മൂന്ന് യാത്രക്കാരില്‍ നിന്നുമായി 3505 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചത്. വള്ളുവമ്ബ്രം സ്വദേശിയായ തയ്യില്‍ തൊടി നൗഷാദില്‍ (37) നിന്നും 1167 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആമയൂര്‍ സ്വദേശിയായ കൊട്ടകോടന്‍ ജംഷീര്‍മോനില്‍ (36)നിന്നും 1168 ഗ്രാം സ്വര്‍ണ്ണമിശ്രിതവും പന്തല്ലൂര്‍ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമില്‍ (34)നിന്നും 1170 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആണ് പിടിച്ചത്.

രാവിലെ ദുബായില്‍ നിന്നും ഫ്ളൈദുബായ് വിമാനത്തില്‍ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനില്‍ (28) നിന്നും 1255 ഗ്രാം സ്വര്‍ണ്ണമിശ്രിതവുമാണ് കസ്റ്റസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പിടിയിലായ 5 യാത്രക്കാരും സ്വര്‍ണ്ണമിശ്രിതം അടങ്ങിയ 4 വീതം കാപ്സ്യുളുകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്തിന് ശ്രമിച്ചത്. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, മനോജ് എം, അഭിലാഷ് സി, വീണ ധര്‍മരാജ്, മുരളി പി, ഗുര്‍ജന്ദ് സിങ്, ഇന്‍സ്പെക്ടര്‍മാരായ അര്‍ജുന്‍ കൃഷ്ണ, ശിവകുമാര്‍ വി കെ , ദുഷ്യന്ത് കുമാര്‍ , അക്ഷയ് സിങ്, സുധ ആര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ്കള്ളക്കടത്ത് പിടിച്ചത്.

prp

Leave a Reply

*