യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം തകര്‍ന്നുവീണ വിമാന സുഖോയ്30, മിറാഷ് 2000 വിമാനങ്ങളില്‍ ഉണ്ടായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു.

സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടപ്പോള്‍ മിറാഷ് വിമാനത്തിലുണ്ടായ പൈലറ്റാണ് അപകടത്തില്‍ മാരകമായി പരിക്കേറ്റ് മരിച്ചത്.

വളരെ ഉയര്‍ന്ന വേഗതയില്‍ ഒരു സിമുലേറ്റഡ് കോംബാറ്റ് മിഷന്‍ പറത്തല്‍ നടത്തുന്നതിനിടയില്‍ രണ്ട് വിമാനങ്ങളും തമ്മില്‍ ആകാശത്ത് കൂട്ടിയിടിക്കാനിടയായി എന്നാണ് അനൗദ്യോഗിക വിവരം.എന്നാല്‍ കൂട്ടിയിടി ഉണ്ടായോ ഇല്ലയോ എന്ന് വ്യോമസേന അന്വേഷണ കോടതിയെ അറിയിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ കോടതിയില്‍ ന്നും പുറത്തുവരും. മൊറേനയില്‍ നിന്നും നൂറു കിലോമീറ്ററിലധികം ദൂരമുള്ള രാജസ്ഥാനിലെ ഭരത്പൂരിലും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പതിവ് പരിശീലന അഭ്യാസപ്രകടനങ്ങള്‍ക്കായി ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്നും റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനവും ഫ്രഞ്ച് നിര്‍മ്മിത മിറാഷ് വിമാനവും പറന്നുയര്‍ന്നത്.

prp

Leave a Reply

*