വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചതായി പരാതി; സീനിയര്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍ : വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ എആര്‍ ക്യാമ്ബിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍.

പ്രദീപ് ശ്രീകണ്ഠാപുരം സ്വദേശിയാണ്.

പ്രദീപ് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചതായാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ വേറേയുമുണ്ട്. വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് രണ്ട് കേസുകള്‍ മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

prp

Leave a Reply

*