ഈസി നാലുമണി പലഹാരം; കപ്പ ബോണ്ട

ബോണ്ട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. നാട്ടിന്‍ പുറങ്ങളിലെ സാധാരണവിഭവങ്ങളില്‍ ഒന്നാണ് കപ്പ ബോണ്ട. എങ്ങനെ സ്വാദിഷ്ടമായ കപ്പ ബോണ്ട എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍:

  • മൈദ- 500 ഗ്രാം
  • കടലപ്പൊടി- 100 ഗ്രാം
  • ചെറിയുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
  • സവാള അരിഞ്ഞത്- ഒരു കപ്പ്
  • വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
  • കപ്പ പുഴുങ്ങി ഉടച്ചത്- ഒന്നരക്കപ്പ്
  • പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
  • കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
  • കടുക്- ഒരു നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
  • മല്ലിയില, കറിവേപ്പില- ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം:

  • ചെറിയുള്ളി, പച്ചമുളക് എന്നിവ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് വഴറ്റിയെടുക്കുക. ഇതും കപ്പ വേവിച്ചുടച്ചതും മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചെറു തീയില്‍ കുറച്ച് നേരം വെച്ചതിന് ശേഷം ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വെയ്ക്കാം.
  • ഇനി മൈദ, കടലപ്പൊടി എന്നിവ അല്‍പം വെളിച്ചെണ്ണയും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും അപ്പക്കാരവും ചേര്‍ത്ത് കലക്കാം.
  • ഉരുളകളായി വെച്ചിരിക്കുന്നത് ഓരോന്നും ഈ കൂട്ടില്‍ മുക്കിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കപ്പ ബോണ്ട തയ്യാര്‍.
prp

Leave a Reply

*