മദ്യനയത്തെ കുറിച്ച് തീരുമാനമെടുക്കുന്നത് എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും നയം തീരുമാനിച്ച് മുന്നോട്ട് പോകും.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമോയെന്ന ചോദ്യത്തിന് ബാറുകള്‍ തുറക്കാന്‍ ഇപ്പോള്‍ അടച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ തുറക്കമോ എന്നതല്ല ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും കാനം പറഞ്ഞു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം തിരുത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും മദ്യത്തിന്റെ ഉപഭോഗം കുറച്ച് കൊണ്ടുവരണമെന്നതാണ് സി.പി.എം നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇടതു പക്ഷത്തിന്റെ മദ്യ നയം വിവാദമാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ വിശദീകരണം.

