മാണിയുടെ നല്ലപിള്ള ശ്രമം പൊളിഞ്ഞു: വി എസ്

ഹൈക്കോടതി വിധിയിലൂടെ ബാര്‍ക്കോഴക്കേസില്‍ സ്റ്റേ വാങ്ങി നല്ലപിള്ള ചമയാന്‍ കെ എം മാണിയും വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡിയും നടത്തിയ കരുനീക്കം പാളിപ്പോയതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവന.

ഇവര്‍ വിജിലന്‍സ് എസ്പി സുകേശനും ബാറുടമ ബിജു രമേശും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ക്കോഴക്കേസ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. അതിനുവേണ്ടി തയ്യാറാക്കിയ സിഡിയുടെ വിശ്വാസ്യതയും ഹൈക്കോടതി ചോദ്യം ചെയ്തു. ബാര്‍ക്കോഴക്കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ സുകേശനെതിരെ ഇത്തരം ഒരു കള്ള സിഡിയുണ്ടാക്കി ഗൂഢാലോചനക്കേസെടുക്കാന്‍ പോലും യുഡിഎഫിന്‍റെ കയ്യാളായ ശങ്കര്‍ റെഡ്ഡി തയ്യാറായി. ഇത് പോലീസ് വകുപ്പിനാകെ അപമാനവും കളങ്കവുമായി. മുന്‍ഗാമി വിന്‍സണ്‍എം പോള്‍ ചെയ്തപോലെ ലീവെടുത്ത് മാറിനില്‍ക്കാനെങ്കിലും ശങ്കര്‍ റെഡ്ഡി തയ്യാറാവണം- വിഎസ് പറഞ്ഞു.

ബാര്‍ക്കോഴക്കേസില്‍ ഏപ്രില്‍ 18ന് വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ മാണി മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*