പെരിയ കേസിലെ പ്രതിക്ക് സുഖചികിത്സ; ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി

കണ്ണൂര്‍; പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച്‌ ആയുര്‍വേദ ചികിത്സ. കോടതി അനുമതിയില്ലാതെയാണ് 40 ദിവസത്തെ കിടത്തി ചികിത്സ നല്‍കിയത്.സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിബിഐ കോടതിയില്‍ ഹാജരാകണം. ചൊവ്വാഴ്ച നേരിട്ട് രഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ ഒക്ടോബര്‍ 14ന് ആണ് പെരിയ കേസിലെ ഒന്നാംപ്രതിയും സിപിഎം നേതാവുമായ പീതാംബരന് ചികിത്സ നല്‍കാന്‍ ജയില്‍ ഡോക്ടറോട് സൂപ്രണ്ട് ഉത്തരവിട്ടത്. പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

ഇതിനു പിന്നാലെ കോടതി അനുമതി ഇല്ലാതെതന്നെ ജയില്‍ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശമനുസരിച്ച്‌ പ്രതിക്ക് ചികിത്സ നല്‍കുകയായിരുന്നു.

നടുവേദനയും മറ്റ് ചില അസുഖങ്ങളും ഉള്ളതിനാലാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൊടുത്തതെന്നാണ് വിവരം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. 2019 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.

കാസര്‍ഗോഡ് കല്യോട്ട് കൂരാങ്കര റോഡില്‍വച്ച്‌ അക്രമികള്‍ ബൈക്ക് തടഞ്ഞ് യുവാക്കളെ ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

prp

Leave a Reply

*