മലക്കം മറിഞ്ഞ് ഗവര്‍ണര്‍; ചാന്‍സലര്‍ സ്ഥാനം ഒഴിയില്ല

ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ചാന്‍സലര്‍ പദവി സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.ഹരി എസ് കര്‍ത്തയെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ നിയമലംഘനമില്ലെന്നും പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിയ്ക്കാണെന്നും ഗവര്‍ണര്‍ ആലുവയില്‍ പറഞ്ഞു.

സര്‍വ്വകലാശാലാ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ചാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.ചാന്‍സര്‍ സ്ഥാനം ഒഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.കേരളം ഉണ്ടായതുമുതല്‍ ഗവര്‍ണറാണ് ചാന്‍സലര്‍.ചാന്‍സലര്‍ പദവി സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.

തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിയ്ക്കാണ്.ഹരി എസ് കര്‍ത്തയെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ നിയമലംഘനമില്ലെന്നും ഗവര്‍ണര്‍ ന്യായീകരിച്ചു.

യൂണിവേഴ്‌സിറ്റികള്‍ മുതല്‍ കോര്‍പ്പറേഷന്‍വരെയുള്ള സ്ഥാപനങ്ങളില്‍ കേഡര്‍മാരെ നിയമിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.ആരോടും വ്യക്തിപരമായ ഏറ്റുമുട്ടലിനില്ലെന്നും എന്നാല്‍ നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

prp

Leave a Reply

*