‘എനിക്ക് അല്‍ഷിമേഴ്സ് വരും’; ഞെട്ടിപ്പിച്ച്‌ തോര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍, സിനിമയില്‍ നിന്ന് ഇടവേളയെടുക്കും

റെ ആരാധകരുള്ള ഹോളിവുഡ് താരമാണ് ക്രിസ് ഹെസ്വര്‍ത്ത്. തോര്‍ എന്ന സൂപ്പര്‍ഹീറോ ആയെത്തിയാണ് ലോകത്തിന്റെ മനം കവര്‍ന്നത്.

ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് ക്രിസ് ഹെസ്വാര്‍ത്ത്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതിനെക്കുറിച്ച്‌ താരം പറഞ്ഞത്.

ജനിതകമായ കാരണങ്ങളാല്‍ തനിക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ക്രിസ് വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിന്റെ പതിവ് പരിശോധനകള്‍ക്ക് വിധേയനാകുന്നതിനിടെയാണ് ഇത് കണ്ടുപിടിക്കുന്നത്. എപിഒഇ4 (APOE4) ജീനിന്‍റെ രണ്ട് പതിപ്പുകള്‍ വഹിക്കുന്നു എന്നാണ് പരിശോധന കണ്ടെത്തിയത്. ഇത് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രോഗം വലിയതോതില്‍ ഉണ്ടാകും എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും എന്നാല്‍ ഇത് ആശങ്കയ്ക്ക് കാരണമാണെന്നാണ് ക്രിസ് ഹെംസ്വര്‍ത്ത് വെളിപ്പെടുത്തിയത്.

അതിനു പിന്നാലെ നാഷണല്‍ ജിയോഗ്രാഫിക്കിന്‍റെ ലിമിറ്റ്‌ലെസിന്‍റെ ഒരു എപ്പിസോഡിനിടെയാണ് താന്‍ ഇടവേളയെടുക്കുന്നതായി താരം പറഞ്ഞത്. ഷൂട്ടിങ് തിരക്കില്‍ നിന്ന് മാറി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണം എന്നാണ് 39കാരനായ ക്രിസ് പറഞ്ഞത്. ഇത് കുറച്ച്‌ സമയം വിശ്രമം എടുക്കണം എന്ന തീരുമാനം എന്നിലുണ്ടായി. ഇപ്പോള്‍ അഭിനയിക്കുന്ന ഷോ പൂര്‍ത്തിയാക്കിയതിന് ശേഷം, ഞാന്‍ ഇതിനകം ചെയ്യാന്‍ കരാര്‍ ചെയ്ത ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. ഈ ആഴ്ച ഈ ടൂര്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഞാന്‍ വീട്ടിലേക്ക് പോകും. കുറച്ചധികം സമയം ഇടവേളയെടുക്കുകയാണ്. കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനായി.- ക്രിസ് പറഞ്ഞു.

വാനിറ്റി ഫെയര്‍ അഭിമുഖത്തിനിടെ തന്‍റെ മുത്തച്ഛന് അല്‍ഷിമേഴ്‌സ് ഉള്ളതിനാല്‍ ഇപ്പോഴത്തെ രോഗനിര്‍ണയം ആശ്ചര്യകരമല്ലെന്ന് ക്രിസ് ഹെംസ്വര്‍ത്ത് പറയുന്നു. ഈ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്ന് താരം പറഞ്ഞു.

prp

Leave a Reply

*