ബി.ജെ.പിക്കാര്‍ എന്റെ നേരെ ഷൂ എറിയാറാണ് പതിവ്; വാങ്ങിത്തരാറില്ല -ഫലിതം പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭാരത് ജോഡോയാത്രക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കുട്ടിക്കാലത്ത് നന്നായി ഡ്രസ് ചെയ്ത് അമ്മയുടെ അടുത്ത് പോയി കാണാന്‍ എങ്ങനെയുണ്ട് നന്നായിട്ടില്ലേ എന്ന് ചോദിക്കുമ്ബോള്‍, വലിയ കുഴപ്പമില്ല, ഒരു ശരാശരി…എന്നായിരുന്നു സോണിയയുടെ മറുപടി. അമ്മ സുന്ദരനായിട്ടുണ്ട് എന്ന് പറയുമെന്ന് കരുതി പോകുന്നതിനാല്‍ മറുപടി കേള്‍ക്കുമ്ബോള്‍ വലിയ നിരാശ തോന്നുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

എന്റെ അമ്മ എന്നും അങ്ങനെയായിരുന്നു. അച്ഛനും അങ്ങനെ തന്നെയായിരുന്നു. ചുരുക്കിപറഞ്ഞാല്‍ എന്റെ കുടുംബം മുഴുവന്‍ അങ്ങനെ തന്നെ. നിങ്ങളെന്തെങ്കിലും ചോദിക്കുമ്ബോള്‍, അവര്‍ക്ക് കൃത്യമായി അറിയാം എന്താണ് ആഗ്രഹിക്കുന്നതെന്ന്…അതിനാല്‍ ഒരു ശരാശരി നിലവാരം എന്ന രീതിയിലായിരിക്കും മറുപടി. അന്നൊക്കെ അതെന്റെ ഹൃദയം തകര്‍ക്കും- രാഹുല്‍ തുടര്‍ന്നു.

ജീവിത രീതിയെ കുറിച്ചും യൂട്യൂബര്‍ ചോദിച്ചു. താന്‍ നേരിട്ടുപോയി ഷൂ വാങ്ങാറുണ്ടെന്നും ചിലപ്പോള്‍ അമ്മയും സഹോദരിയും ഷൂ വാങ്ങിത്തരാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയക്കാരായ ചില സുഹൃത്തുക്കളും സമ്മാനമായി ഷൂ നല്‍കാറുണ്ട്. ബി.ജെ.പിയിലെ ആരെങ്കിലും ഷൂ സമ്മാനിച്ചിട്ടുണ്ടോ എന്നും ചോദ്യമുണ്ടായി. അപ്പോള്‍ അവര്‍ ഷൂ വാങ്ങിത്തരാറില്ല, പകരം എനിക്കെതിരെ ഷൂ എറിയും എന്നായിരുന്നു രാഹുലിന്റെ നര്‍മത്തില്‍ ചാലിച്ച മറുപടി. തിരിച്ചെറിയാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല എന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അഭിമുഖത്തിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

prp

Leave a Reply

*