റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും

ഇടമലയാര്‍: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ വൈദ്യുതവകുപ്പ് തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഡാം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ ഒരു മണിക്കൂറോളമാകും തുറക്കുക.

വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഷട്ടര്‍ ഉയര്‍ത്താനും 164 ഘനമീറ്റര്‍ ജലം ഒഴുക്കിക്കളയുവാനും തീരുമാനിച്ചതായി വൈദ്യുതിബോര്‍ഡ് അറിയിച്ചു.

ഡാമിന്‍റെ സംഭരണശേഷി 169 മീറ്ററാണ്. നിലവില്‍ 168.2 ആണ് ജലനിരപ്പ്. അണക്കെട്ട് തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അണക്കെട്ട് തുറന്നാല്‍ പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ച് മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് മുന്‍പ് 2013 ലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അന്ന് 900 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്.

prp

Related posts

Leave a Reply

*