ഇടമലയാര്‍: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ വൈദ്യുതവകുപ്പ് തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഡാം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ ഒരു മണിക്കൂറോളമാകും തുറക്കുക. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഷട്ടര്‍ ഉയര്‍ത്താനും 164 ഘനമീറ്റര്‍ ജലം ഒഴുക്കിക്കളയുവാനും തീരുമാനിച്ചതായി വൈദ്യുതിബോര്‍ഡ് അറിയിച്ചു. ഡാമിന്‍റെ സംഭരണശേഷി 169 മീറ്ററാണ്. നിലവില്‍ 168.2 ആണ് ജലനിരപ്പ്. അണക്കെട്ട് തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് […]

