High Court: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ KSRTC ക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

കെഎസ്‌ആര്‍ടിസിക്കെതിരെ ഇനി അക്രമം ഉണ്ടാകാത്ത വിധം നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികള്‍ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന ആക്രമണങ്ങളില്‍ 70 കെഎസ് ആര്‍ ടി സി ബസ്സുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതെത്തുടര്‍ന്നുണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്നറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നഷ്ടം ബസുകള്‍ തകര്‍ന്നതിലൂടെ മാത്രമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രിപ്പ് മുടങ്ങിയതിലൂടെയും നഷ്ടം ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ മെഡിക്കല്‍ ചെലവുകളും നഷ്ടത്തിന്റെ പരിധിയില്‍ വരും.കെഎസ്‌ആര്‍ടിസിക്കെതിരെ ഇനി അക്രമം ഉണ്ടാകാത്ത വിധം നടപടി വേണം. നഷ്ടം എത്രയും പെട്ടെന്ന് ഈടാക്കണം.ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികള്‍ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ശരിയായ ചിന്തയുള്ളവര്‍ ഇത്തരം അക്രമം നടത്തില്ലന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കെ എസ് ആര്‍ ടി സി യെ തൊട്ടു കളിച്ചാല്‍ പൊള്ളുന്ന കാലം വരും വരെ ഇത്തരം അക്രമങ്ങള്‍ തുടരുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

prp

Leave a Reply

*