പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ കൊല്ലപ്പട്ടു

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ കൊല്ലപ്പട്ടു. ഇവര്‍ക്കുനേരെ നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. നെറ്റിയിലേക്ക്തുളഞ്ഞ് കയറിയ വെടിയുണ്ടയാണ് മരണകാരണം. ഇത് കൂടാതെ രണ്ട് വെടിയുണ്ടകള്‍ നെഞ്ചിന്റെ ഭാഗത്തും തറച്ചതായി ബംഗളൂരു പൊലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ പറഞ്ഞു.

രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് വന്ന ഗൗരി കാറില്‍ നിന്നും ഇറങ്ങുമ്ബോഴാണ് അക്രമികള്‍ വെടിയുതീര്‍ത്തത്. വെടിയൊച്ച കേട്ട അയല്‍ക്കാര്‍ ആദ്യം ആരോ പടക്കം പൊട്ടിച്ചതാണെന്ന് കരുതിയത്. എന്നാല്‍ പിന്നീട് സംശയം തോന്നി ഗൗരിയുടെ വീട്ടിലേക്ക് എത്തിയ അയല്‍ക്കാരാണ് വരാന്തയില്‍ ഇവര്‍ മരിച്ച്‌ കിടക്കുന്നതായി കണ്ടെത്തിയത്.

ഇതിനോടകം തന്നെ കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഒറ്റയ്ക്ക് താമസിക്കുന്ന ഗൗരിയെ ജോലിസ്ഥലത്ത് നിന്നും അക്രമികള്‍ പിന്തുടര്‍ന്നുവെന്നാണ് അനുമാനമെന്നും പൊലീസ് പറയുന്നു.

prp

Related posts

Leave a Reply

*