ഗൗരി ലങ്കേഷിന്‍റെ കൊലയാളിയെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച്‌ കൊന്ന കേസില്‍ പ്രധാനിയെ കര്‍ണാടക പോലീസ് പിടികൂടി. ഗൗരി ലങ്കേഷിനെ വെടിവച്ചുവെന്ന് കരുതുന്ന വ്യക്തിയാണ് അറസ്റ്റിലായത്. മറാത്തി സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പോലീസ് പ്രതികരിച്ചത്. സംശയത്തിലുള്ള വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനോട് സാമ്യമുള്ള വ്യക്തി തന്നെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ബെംഗളൂരുവിലെ […]

ഗൗരി ലങ്കേഷ് വധം;അന്വേഷണം ഇന്റലിജന്‍സ് ഐജിക്ക്,വീട്ടിലെ സിസിടിവി കാമറകള്‍ സ്ഥാപിച്ചത് 15 ദിവസം മുമ്പ്

ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.ബെംഗളൂരു ഡിസിപി അനുച്ഛേത് അടക്കം 19 ഉദ്യോഗസ്ഥര്‍ അടങ്ങിയ അനേഷണ സംഖത്തിന് കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സമൂഹമാധ്യമങ്ങളി്ല്‍ എഴുതിയതിനു ഗൗരി  ലങ്കേഷിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതാണോ  കൊലപാതകത്തിന് ഇടയാക്കിയതെന്നു അന്വേഷിക്കും.         രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന നാലു സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. വീട്ടില്‍ സിസിടിവി […]

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊണ്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകത്തില്‍ പുരോഗമന മതനിരപേക്ഷ ചിന്തകള്‍ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ്, കല്‍ബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തതെന്നും കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാറിന് എത്രയുംവേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷതയില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും […]

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ കൊല്ലപ്പട്ടു

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ കൊല്ലപ്പട്ടു. ഇവര്‍ക്കുനേരെ നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. നെറ്റിയിലേക്ക്തുളഞ്ഞ് കയറിയ വെടിയുണ്ടയാണ് മരണകാരണം. ഇത് കൂടാതെ രണ്ട് വെടിയുണ്ടകള്‍ നെഞ്ചിന്റെ ഭാഗത്തും തറച്ചതായി ബംഗളൂരു പൊലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ പറഞ്ഞു. രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് വന്ന ഗൗരി കാറില്‍ നിന്നും ഇറങ്ങുമ്ബോഴാണ് അക്രമികള്‍ വെടിയുതീര്‍ത്തത്. വെടിയൊച്ച കേട്ട അയല്‍ക്കാര്‍ ആദ്യം ആരോ പടക്കം പൊട്ടിച്ചതാണെന്ന് കരുതിയത്. എന്നാല്‍ പിന്നീട് സംശയം തോന്നി ഗൗരിയുടെ വീട്ടിലേക്ക് എത്തിയ അയല്‍ക്കാരാണ് […]